MATHS CLUB ACTIVITIES

.Cherthala Sub District School Kalolsavam started// @ SNMGBHSS Cherthala
ചേര്‍ത്തല ഉപജില്ലാ ശാസ്ത്രമേള 2015 നവംബര്‍ 11,12 തീയതികളില്‍ തിരുനല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്ക്കൂളിലും തുറവൂര്‍ ഉപജില്ലാ ശാസ്ത്രമേള 2015 നവംബര്‍ 12,13 തീയതികളില്‍ ശ്രീകണ്ഠേശ്വരം എസ് എന്‍ എച്ച് എസ് എസിലും നടക്കും.
ചേര്‍ത്തല ഉപജില്ലാ ഐ ടി മേള 11ബുധനാഴ്ച ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് സ്ക്കൂളിലാണ് നടക്കുന്നത്.
തുറവൂര്‍ ശാസ്ത്രമേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍
1. മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിക്കും
2. Work Experience On the spot മത്സരങ്ങള്‍ എല്ലാം 12/11/2015 ന് നടക്കും
3. സയന്‍സ് മേള  എല്‍ പി യു പി  മത്സരങ്ങള്‍ 12/11/2015 വ്യാഴാഴ്ചയും എച്ച് എസ്, എച്ച് എസ് എസ് മത്സരങ്ങള്‍ 13/11/2015 വെള്ളിയാഴ്ചയുമായിരിക്കും നടക്കുന്നത്
4. സോഷ്യല്‍ സയന്‍സ് മത്സരങ്ങളെല്ലാം (LP, UP, HS and HSS) നവംബര്‍ 13 വെള്ളിയാഴ്ചയായിരിക്കും നടക്കുന്നത്
5. Mathematics on the spot മത്സരങ്ങളെല്ലാം വ്യാഴാഴ്ചയും Paper Presantation, Seminar Quiz മത്സരങ്ങള്‍ വെള്ളിയാഴ്ചയുമായിരിക്കും നടക്കുന്നത്. മാഗസിന്‍  വ്യാഴാഴ്ച രജിസ്ട്രേഷന്‍ സമയത്ത് കൗണ്ടറില്‍ ഏല്പിക്കേണ്ടതാണ്. 
6. IT മത്സരങ്ങളെല്ലാം 12 -ാം തീയതി വ്യാഴാഴ്ച നടക്കും.
7. ഐ ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 10.04 ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് കമ്പ്യൂട്ടര്‍ കൊണ്ടുവരേണ്ടതാണ്.
8. എല്ലാ മേളകളുടേയും മത്സരഫലങ്ങള്‍ www.itschoolcherthala.blogspot.com, aeothuravoor.blogspot.comഎന്നീ ബ്ലോഗുകള്‍ വഴി ലഭിക്കും

തുറവൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവം 2015 നവം. 30, ഡിസം. 1,2,3 തീയതികളില്‍ തൈക്കാട്ടുശ്ശേരി എസ് എം എസ് ജെ എച് എസില്‍ വച്ച് നടക്കും. കുട്ടികളുടെ പേരുവിവരം 17/11/2015 നു മുമ്പായി www.schoolkalolsavam.in എന്ന വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതാണ്. എല്‍ പി ഒഴികെയുള്ള കുട്ടികളുടെ ഫോട്ടോ ചേര്‍ക്കേണ്ടതാണ്